കണക്കു നോക്കുന്ന ദൈവം ഡാ ;
---------------------------------------------------------
ചില അവസരങ്ങളിൽ മനുഷ്യനെ ദൈവം വെറും നിസ്സഹായൻ ആക്കി മാറ്റാറുണ്ട് .
എന്റെ ഒരു അനുഭവം പറയാം .
പണ്ട് മുതലേ എല്ലായിടത്തും എനിക്ക് ഒരു പരിഗണന കിട്ടാറുണ്ടായിരുന്നു ...SO, ചെറുപ്പത്തിൽ തല്ലു കിട്ടിയിട്ടേയില്ല ....
ഒരേ കുറ്റം ചെയ്താലും എന്നെ മാത്രം അടിക്കാതെ ഒഴിവാക്കാറുണ്ട് ...
അതൊക്കെ പിന്നെ പറയാം ...
എന്നെ കുറെ TEACHERS "അഹങ്കാരി " എന്ന് വിളിച്ചിട്ടുണ്ട് ....SSLC ക്കു 100% ആയതിനാൽ എപ്പോഴും ഫോട്ടോ പത്രത്തിൽ വരുന്ന ഒരു സ്‌കൂളിലാണ് ഞാൻ പഠിച്ചത് . അവിടെ എന്നെ "അഹങ്കാരി " എന്ന് വിളിച്ച ഒരു ടീച്ചറുടെ അഹങ്കാരം ഇല്ലാതാക്കാൻ , SSLC തോൽക്കാൻ പോലും ശ്രമിച്ചതാണ് ....എന്നിട്ടും DISTINCTION കിട്ടി ...
( ആ ടീച്ചറെ പിന്നെ MIND ചെയ്തിട്ടില്ല ...)..
...ആ കഥയും പിന്നെ പറയാം .....
അഹങ്കാരി SIRRR-
പിലാത്തറ UP സ്‌കൂളിൽ പഠിക്കുമ്പോൾ , ക്ലാസ്സിൽ MATHS PROBLEMS ഒരു പ്രാവശ്യം കാണിച്ചു തരുമ്പോൾ തന്നെ ഞാൻ അത് പെട്ടെന്ന് മനസ്സിലാക്കും .
അടുത്തതായി സ്വന്തം ചെയ്യാനായി SIR ഒരു QUESTION BOARD ഇൽ എഴുതി കഴിഞ്ഞു നോക്കുമ്പോൾ , എല്ലാവരും എഴുതുന്നു ....ഞാൻ PROBLEM ചെയ്തു തീർത്തിട്ട് , CLASS ലെ പഠിപ്പിസ്റ്റുകളെ നോക്കി അഹങ്കരിക്കുന്നു ....GALS എന്നെ ആരാധനയോടെ നോക്കുന്നു ... പുതിയ PROBLEM പഠിപ്പിക്കുന്ന ദിവസങ്ങളിൽ മാത്രമേ , എനിക്ക് ഇങ്ങനെ STYLE ആക്കാൻ കഴിയാറുള്ളു ....പഠിപ്പിസ്റ്റുകൾ വീട്ടിൽ വച്ച് നല്ലോണം പഠിച്ചു വരുന്നതിനാൽ , മറ്റു ദിവസങ്ങളിൽ & EXAM നു അവർ എന്നെക്കാളും സ്പീഡിൽ ചെയ്യും ....COZ, വീട്ടിൽ പോയാൽ MATHS പഠിക്കുന്നത് എനിക്ക് ഇഷ്ടം അല്ല .
ഇങ്ങനെ ക്ലാസ്സിൽ അഹങ്കരിക്കുന്നതിനാൽ , ഒരു SIR എന്നെ "അഹങ്കാരി " എന്ന് വിളിക്കുകയും ,പിന്നീട് എന്റെ NOTE നോക്കുകയോ എന്നോട് QUESTION ചോദിക്കുകയോ ചെയ്യാതെ അവഗണിക്കുകയും ചെയ്തിരുന്നു ......
"പോകാൻ പറ , സാറന്മാരായാൽ ഇത്ര അഹങ്കാരം പാടില്ല , നാളെ ഞാൻ ബല്ല്യ നിലയിൽ എത്തിയാലോ, സഹായം ചോദിക്കേണ്ടി വന്നാലോ ... " എന്ന് ഞാനും സമാധാനിച്ചു ....
വർഷങ്ങൾ കഴിഞ്ഞു ....
ആ അഹങ്കാരി SIR, RETIRE ആയി .....INSURANCE AGENT ആയി ...പഴയ പഠിപ്പിസ്റ്റുകളെ കണ്ട് INSURANCE നു ചേർത്തു ....
ഞാൻ EKM ജോലി ചെയ്യുന്നു ....മോശം ആകാൻ വഴിയില്ല ....
ഞാൻ വീട്ടിൽ ഉണ്ടെന്നറിഞ്ഞു SIR കാണാൻ വന്നു ...
SIR ആയതിനാൽ എല്ലാവരും എന്തെങ്കിലും POLICY എടുക്കും ....
ഞാനും എടുക്കുമായിരുന്നു .....
BUT,
ആ സമയത്തു ..മുംബയിൽ വെള്ളപ്പൊക്കം ...ഉണ്ടായി ...എനിക്ക് പോസ്റ്റൽ ആയി വരുന്ന 2 മാസത്തെ GOOGLE CHEK MISS ആയി ....EKM പട്ടിണി കിടാക്കാൻ പോലും ഗതിയില്ലാതെ ,FREE FOOD കിട്ടാൻ വേണ്ടി , വീട്ടിൽ വന്ന സമയം ആയിരുന്നു SIR POLICY ക്കു വേണ്ടി വന്നത് .....
CASH ഇല്ലാത്ത എന്നെക്കാൾ വലിയ ചമ്മൽ SIR നു .."..ഉടൻ കാണാം " എന്ന് ഞാൻ പറഞ്ഞെങ്കിലും ....അടുത്ത മാസം മാത്രമാണ് എനിക്ക്
ഗൂഗിൾ CASH കിട്ടിയത് ...
ഞാൻ അന്വേഷിച്ചപ്പോൾ , INSURANCE പരിപാടി SIR നിർത്തിയെന്നറിഞ്ഞു ....
...അങ്ങിനെ , SIR പണ്ട് എന്നെ "അഹങ്കാരി " എന്ന് വിളിച്ചത് സത്യമായി ...
NB:
അധ്യാപകരെ വെറുപ്പിക്കരുത് .....അവർ ശപിച്ചാൽ,,,,,,,അത് നടക്കും.....
No comments:
Post a Comment