UP ഇൽ പഠിക്കുമ്പോൾ, ഞാൻ ക്ലാസ്സിൽ എപ്പോഴും ആദ്യത്തെ 5 പേരിൽ വരാറുണ്ട്. BUT ,TEACHER ഒരു പ്രാവശ്യം പറഞ്ഞ MATHS PROBLEMS പോലെ ഉള്ള അടുത്ത QUESTION എഴുതി തീരുന്നതിനു മുന്നേ ANS എഴുതി ക്ലാസ് ലെ FULL TIME പഠിപ്പിസ്റ്റുകളെ നോക്കി പുച്ഛിക്കുന്ന എന്നെ 3 TEACHERS 'അഹങ്കാരി' എന്ന് വിളിച്ചിട്ടുണ്ട്.
നല്ല രീതിയിൽ SSLC കഴിഞ്ഞതിനാൽ, ENGINEERING പഠിച്ച എനിക്ക് ബല്ല്യ CASH കിട്ടുന്നുണ്ടെന്നു പഴയ TEACHERS നു തോന്നിയിട്ടുണ്ടാകും.
BUT , എഞ്ചിനീയറിംഗ് ജോലി ഇഷ്ടപ്പെടാതെ , എറണാകുളം പോയി ഞാൻ DIRECT MARKETING ആണ് ചെയ്യുന്നതെന്ന് വീട്ടുകാർക്ക് പോലും അറിയില്ലായിരുന്നു....
ബ്ലോഗ് എഴുതി , GOOGLE ADSENSE വഴി കിട്ടുന്ന 300 $ കൊണ്ടാണ് എറണാകുളത്തു ജീവിച്ചത്....
അങ്ങിനെയിരിക്കെ ബോംബയിൽ വെള്ളപ്പൊക്കം വന്ന്...എന്റെ 2 മാസത്തെ ചെക്ക് MISS ആയി....എറണാകുളം പട്ടിണി മടുത്തപ്പോൾ, വീട്ടിൽ എത്തി....
വീട്ടിൽ അധികം കാണാത്ത ഞാൻ വീട്ടിൽ ഉണ്ടെന്നു ,,,എന്നെ പണ്ട് "അഹങ്കാരി" എന്ന് വിളിച്ച സാർ അറിഞ്ഞു....
അദ്ദേഹം അപ്പോൾ ഇൻഷുറൻസ് AGENT ആയിരുന്നു....
എന്റെ വീട്ടിൽ വന്ന്....എന്നോട് ഇൻഷുറൻസ് പ്ലാൻ പറഞ്ഞു....
എനിക്ക് ചേരണമെന്നുണ്ട്......BUT , ഒറ്റ പൈസ കയ്യിലില്ല....
പറഞ്ഞാലും ആരും വിശ്വസിക്കില്ല....
ഞാൻ പിന്നെ ചേരാം ....എന്ന് പറഞ്ഞു സാറിനെ പറഞ്ഞു വിട്ടു....
കുറച്ചു മാസം കഴിഞ്,,, ഞാൻ സാറിനെ അന്വേഷിച്ചപ്പോൾ, അദ്ദേഹം ഇൻഷുറൻസ് നിർത്തിയതായി അറിഞ്ഞു....
ഞാൻ ശരിക്കും 'അഹങ്കാരി' ആണെന്ന് അദ്ദേഹം കരുതി എന്ന് ഉറപ്പായതിനാൽ, ഇപ്പോഴും ഞാൻ കാണാതെ നടക്കുന്നു....
( ഞാൻ ഉദ്ദേശിക്കാതിരുന്നിട്ടു കൂടി, അദ്ദേഹത്തിന് അപമാനം ഉണ്ടായി....അതാണ് ദൈവത്തിന്റെ DIRECTION )...
No comments:
Post a Comment