https://www.marunadanmalayali.com/news/investigation/prejith-lal-arrested-165179
തിരവങ്ങാടും ചക്കരക്കല്ലിലും ധർമ്മടത്തും പ്ലസ് ടുകാരികൾ ആത്മഹത്യ ചെയ്തപ്പോൾ കാരണം തേടി ഇറങ്ങിയവർക്ക് കിട്ടിയത് മറ്റൊരു സ്‌കൂൾ വിദ്യാർത്ഥിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രവാസിയുടെ ഭാര്യയുടെ ഇഷ്ടക്കാരൻ കാമ വെറി തീർക്കാൻ കടന്ന് പിടിച്ചത് എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടിയെ; കൈതട്ടി മാറ്റി കുതറിയോടിയിട്ടും അമ്മയോട് പറയാൻ മടിച്ചത് എല്ലാം ബോധ്യമുള്ളതിനാൽ; കൊളത്തുമല സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുടുക്കി ചൈൽഡ് ലൈൻ ഇടപെടൽ; സഖാവ് പ്രജിത്ത് ലാൽ കുടുങ്ങുമ്പോൾ
November 08, 2019 | 02:37 PM IST | Permalink

എം മനോജ് കുമാർ
കണ്ണുർ: സിപിഎം കൊളത്തുമല ബ്രാഞ്ച് സെക്രട്ടറിയായ മെലൊടിയിൽ പ്രജിത്ത് നിവാസിലെ പ്രജിത് പോക്‌സോ കേസിൽ അറസ്റ്റിലായത് പൊലീസിന്റെ അതിശക്തമായ ഇടപെടലിലൂടെ. കണ്ണൂർ പോലുള്ള ഒരു ജില്ലയിൽ ബ്രാഞ്ച് സെക്രട്ടറി തന്നെ പോക്‌സോ കേസിൽ അറസ്റ്റിലായത് സിപിഎമ്മിന് നാണക്കേടുമായി.
കണ്ണൂരിലെ പ്രമുഖ സ്‌കൂളിൽ നടന്ന കൗൺസിലിംഗിന്നിടയിൽ ഒരു പെൺകുട്ടിയുടെ വെളിപ്പെടുത്തലാണ് സിപിഎം നേതാവിന് പോക്‌സോ കേസിൽ അകത്തുപോകേണ്ട അവസ്ഥയുണ്ടാക്കിയത്. കൗൺസിലിംഗിന്നിടയിൽ പെൺകുട്ടികളോട് അനുഭവങ്ങൾ തുറന്നു പറയാൻ പറഞ്ഞപ്പോൾ വിദ്യാർത്ഥിനി വെളിപ്പെടുത്തിയത് തനിക്ക് വീട്ടിൽ വെച്ചുണ്ടായ അനുഭവമാണ്. സിപിഎം നേതാവ് വീട്ടിൽ താമസത്തിന് വന്നപ്പോൾ തന്നെ കടന്നു പിടിച്ച കാര്യമാണ് പെൺകുട്ടി വെളിപ്പെടുത്തിയത്. ഇത് അന്വേഷിച്ചപ്പോൾ സിപിഎം കൊളത്തുമല ബ്രാഞ്ച് സെക്രട്ടറിയായ പ്രജിത് ലാൽ ആണെന്ന് വിവരം ലഭിച്ചു. ഇതോടെയാണ് പോക്‌സോ കേസിൽ ബ്രാഞ്ച് സെക്രട്ടറിയുടെ കയ്യിൽ തന്നെ വിലങ്ങു വീണത്.
കണ്ണൂരിൽ ചക്കരയ്ക്കലിൽ സഹപാഠികളായ രണ്ട് പ്ലസ്ടു വിദ്യാർത്ഥിനികൾ തൂങ്ങി മരിച്ചതിനെ തുടർന്ന് സ്‌കൂളുകളിൽ വ്യാപക കൗൺസിലിംഗിന് തീരുമാനം വന്നിരുന്നു. ഈ കൗൺസിലിംഗിലാണ് സിപിഎം നേതാവിന്റെ പീഡന ശ്രമം പെൺകുട്ടി തുറന്നു പറഞ്ഞത്. ഇതോടെ പൊലീസ് പ്രജിത്തിന്റെ അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് സ്ഥലത്തില്ല. പെൺകുട്ടിയും അമ്മയുമാണ് വീട്ടിൽ താമസിക്കുന്നത്. ഈ വീട്ടിലാണ് സിപിഎം നേതാവിന്റെ വരവും പോക്കും വന്നത്. പരിചയം വച്ചാണ് പ്രജിത്ത് വീട്ടിൽ കൂടെക്കൂടെ സന്ദർശനം നടത്തിയത്. ഈ സന്ദർശനം ചില ദിവസങ്ങളിൽ തങ്ങുന്ന അവസ്ഥയിലുമായി. ഇങ്ങിനെ രാത്രി തങ്ങിയ ഒരു ദിവസമാണ് അമ്മയെക്കൂടാതെ പ്രജിത്ത് മകളുടെ മുകളിലും കൈവെച്ചത്. കൈ തട്ടിമാറ്റി കുതറിമാറിയാണ് പെൺകുട്ടി ആ രാത്രി രക്ഷപ്പെട്ടത്.
പ്രജിത്തിന്റെ കൈകളിൽ നിന്ന് കുതറി മാറി രക്ഷപ്പെട്ടെങ്കിലും അമ്മയുടെ മനസ്സ് അറിയുന്നതിനാൽ സംഭവം പെൺകുട്ടി വെളിപ്പെടുത്തിയില്ല. പീഡനവിവരം അമ്മയും അറിഞ്ഞില്ലാ എന്നാണ് നാട്ടിൽ നിന്നും ലഭിക്കുന്ന സൂചനകളും. അമ്മയുടെ അറിവോടെയല്ല പ്രജിത്ത് പെൺകുട്ടിയെ കടന്നു പിടിച്ചത് എന്നാണ് ലഭ്യമായ വിവരം. പെൺകുട്ടിയുടെ വീട്ടിലേക്കുള്ള പ്രജിത്തിന്റെ സന്ദർശനങ്ങളിൽ നാട്ടുകാർക്ക് കടുത്ത അതൃപ്തി നിലനിന്നിരുന്നു. പെൺകുട്ടിയുടെ അമ്മയുമായി പ്രജിത്തിനുണ്ടായ ബന്ധം നാട്ടിൽ പുകഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. പ്രജിതിന്റെ വരവും പോക്കും സ്ഥിരമായ വേളയിൽ തടഞ്ഞു വെക്കാൻ വരെ നാട്ടുകാരിൽ ചിലർ ശ്രമിച്ചിരുന്നു. പക്ഷെ സിപിഎം നേതാവ് എന്ന വിലാസമാണ് രക്ഷപ്പെടുത്തി നിർത്തിയത്.
അങ്ങിനെ തടഞ്ഞിരുന്നെങ്കിൽ സിപിഎം നേതാവിന്റെ രഹസ്യബന്ധം വലിയ വാർത്തയുമാകുമായിരുന്നു. ഇത്തരം ഘടകങ്ങൾ നിലനിൽക്കുന്നതിനാൽ നാട്ടുകാർ ഈ പ്രശ്‌നത്തിൽ പിന്നോക്കം പോവുകയായിരുന്നു. പക്ഷെ പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്ന പറഞ്ഞപോലെയാണ് സ്‌കൂളിൽ കൗൺസിലിങ് വന്നതും വിവരം വെളിയിൽ വരുന്നതും. യാദൃശ്ചികമായി മുൻപിൽ എല്ലാം തുറന്നു പറയാൻ അവസരം വന്നപ്പോൾ അമ്മയോട് പറയാൻ പറയാൻ പോലും മെനക്കെടാതെ ഒളിച്ച് വെച്ച പീഡന ശ്രമം പെൺകുട്ടി കൗൺസിലിംഗിന്നിടയിൽ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ സിപിഎം നേതാവിന് അറസ്റ്റിലാകേണ്ട അവസ്ഥയും വന്നു.
കൗമാരക്കാരായ പെൺകുട്ടികളുടെ ആത്മഹത്യകൾ തുടർക്കഥയയപ്പോഴാണ് കണ്ണൂർ പൊലീസ് കരുതലോടെ അന്വേഷണത്തിനാണ് തയ്യാറെടുത്തത്. തലശ്ശേരിയിൽ ആദ്യം, കഴിഞ്ഞയാഴ്ച ചക്കരക്കല്ലിൽ രണ്ട് പേർ, ധർമ്മടത്ത് ഒരാൾ. ഈ മരണങ്ങൾക്കെല്ലാം ഒരേ സ്വഭാവമായിരുന്നു. അതുകൊണ്ട് തന്നെ എന്തെങ്കിലും ബന്ധം ഈ ആത്മഹത്യകൾക്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു. ഈ സാഹചര്യത്തിലാണ് സ്‌കൂളുകളിൽ കൗൺസിലിങ് സജീവമാക്കിയത്. കണ്ണൂർ ചക്കരക്കൽ പൊലീസ് പരിധിയിൽ കഴിഞ്ഞ ദിവസം രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികൾ തൂങ്ങിമരിച്ചു. ഇതിന് പിന്നാലെ ധർമ്മടം പൊലീസ് പരിധിയിൽ ഒരു പ്ലസ് ടു വിദ്യാർത്ഥിനി കൂടി തൂങ്ങി മരിച്ചത്.
No comments:
Post a Comment